കോട്ടയം: 140-ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മലയാളത്തിലെ ആദ്യത്തെ ഒാൺലൈൻ പത്രമായ ദീപിക പുറത്തിറക്കിയ പുതിയ മൊബൈൽ ന്യൂസ് ആപ്പിനു മികച്ച പ്രതികരണം. നിരവധി പേരാണ് ആദ്യ ദിനങ്ങളിൽത്തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങിയത്.
കൂടുതൽ വേഗവും ആകർഷകമായ വാർത്താ വിന്യാസവുമാണ് ആപ്പിന്റെ പ്രത്യേകത. അതിവേഗം വാർത്തകൾ തുറന്നുവരുന്നതും വളരെ എളുപ്പത്തിൽ ഷെയർ ചെയ്യാൻ കഴിയുന്നതും ആപ്പിന്റെ പ്രത്യേകതയായി പലരും എടുത്തു പറഞ്ഞു.
ആവശ്യത്തിനനുസരിച്ച് ഫോണ്ട് വലിപ്പം ക്രമീകരിക്കാനുള്ള സംവിധാനം, നൈറ്റ് മോഡ്, വായന ആയാസരഹിതമാക്കുന്ന വിന്യാസം, ഭംഗിയുള്ള ഫോണ്ടുകൾ എന്നിവയാണ് ആപ്പിന്റെ പ്രത്യേകതകൾ. മാത്രമല്ല, എഐ പിന്തുണയോടെയാണ് ആപ്പ് പ്രവർത്തിക്കുന്നത്. ഐ ഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ആപ്പ് ലഭ്യമാണ്.
ഐ ലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദീപികയ്ക്കായി ആപ്പ് അണിയിച്ചൊരുക്കിയത്. ഒന്നര പതിറ്റാണ്ടായി ഐടി രംഗത്തെ ശ്രദ്ധേയ സ്ഥാപനമാണ് കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐ ലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ആപ്പ് ഡൗൺലൗഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആൻഡ്രോയ്ഡ്
ഐ ഫോൺ